ഓവുചാലിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
അത്തോളി റോഡരികിലെ ഓവുചാലിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. തോരായി ചെറുവലത്ത് ഇസ്ഹാഖ് ( 44) ആണ് മരിച്ചത്. വേളൂരിൽ നമ്പ്കുടി താഴെ റോഡിന് സമീപത്തെ ഓവു ചാലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലർച്ചെ സമീപവാസിയാണ് ഓവുചാലിൽ ഇസ്ഹാഖ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് അത്തോളി പോലിസ് സ്ഥലത്തെത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് ഹരിദേവ്, സബ് ഇൻസ്പെക്ടർ വി പി അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ യു കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

