എല്‍പി ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം 25 ദിവസം പിന്നിട്ടു

Spread the love

സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം 25 ദിവസം പിന്നിട്ടു. അധ്യാപക-വിദ്യാര്‍ഥി അനുപാതം പുനക്രമീകരിക്കണമെന്നാണ് പ്രധാന ആവശ്യം. നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് യുപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും അനിശ്ചിതകാല സമരം ആരംഭിച്ചു. കൂടാതെ ഓള്‍ കേരള പിഎസ്‌സി ഡ്രൈവേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നുവരികയാണ്.സിജെപി സമരത്തിന് കേരളത്തില്‍ നിന്നുള്‍പ്പെടെ വന്‍ പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് തങ്ങളേയും പരിഗണിക്കണമെന്നും കാണാതെ പോകരുതെന്നും കേരളത്തിലെ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സും പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറെ മൂന്നാം മാസമാകുമ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവേലിയേറ്റമാണ് കാണുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ പാസായിട്ടും ജോലി ലഭിക്കാത്തതിന്റേയും ഏജ് ഓവര്‍ ആകുമെന്നതിന്റേയും ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് പ്രതിഷേധക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *