അഞ്ച് കോടിയുടെ ഹണിട്രാപ്പ്: തലസ്ഥാനത്തെ ഞെട്ടിച്ച് വന്‍ തട്ടിപ്പ്; ഭീഷണിക്കു പിന്നില്‍ നെയ്യാറ്റിന്‍കര സ്വദേശിനിയും സംഘവും
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശാരീരിക ബന്ധത്തെത്തുടര്‍ന്നുണ്ടായ കുഞ്ഞിന്റെ പേര് പറഞ്ഞ് യുവ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ നെയ്യാറ്റിന്‍കര സ്വദേശിനിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരന്റെ കമ്പനി ലാഭവിഹിതം, ആഡംബര ഫ്‌ലാറ്റ്, ഭൂമി, സ്വര്‍ണം എന്നിവ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയ സംഘം, കൂടുതല്‍ പണം ആവശ്യപ്പെട്ട് കുടുംബത്തെ ഇല്ലാതാക്കുമെന്ന കടുത്ത ഭീഷണി മുഴക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ഒന്നാം പ്രതിയായ കേസില്‍ ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരാണ് മറ്റ് പ്രതികള്‍.കുഞ്ഞിന്റെ പേരില്‍ തുടങ്ങിയ ബ്ലാക്ക്മെയിലിംഗ്യുവ വ്യവസായിയുമായി സൗഹൃദത്തിലായ ഒന്നാം പ്രതി റോഷ്‌നി സുരേഷ്, തനിക്കുണ്ടായ ആണ്‍കുഞ്ഞ് വ്യവസായിയുടേതാണെന്ന് അവകാശപ്പെട്ടാണ് ബ്ലാക്ക്മെയിലിംഗിന് തുടക്കമിട്ടത്. 2023 ജൂണ്‍ ആറിനാണ് യുവതി കുഞ്ഞിന് ജന്മം നല്‍കുന്നത്. കുഞ്ഞ് ജനിച്ച വിവരം വ്യവസായിയുടെ ഭാര്യയെയും കുടുംബത്തെയും അറിയിക്കുമെന്ന ഭീഷണിയിലാണ് തട്ടിപ്പിന്റെ തുടക്കം. ഇതോടെ മാനഹാനി ഭയന്ന വ്യവസായി, താന്‍ ഡയറക്ടറായ കമ്പനിയുടെ വാര്‍ഷിക ലാഭത്തിന്റെ പകുതിയോളം (50%) പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ബന്ധിതനായി.ഫ്‌ലാറ്റും ഭൂമിയും സ്വര്‍ണവും; തട്ടിയെടുത്തത് കോടികള്‍ആദ്യഘട്ട തട്ടിപ്പ് വിജയകരമായതോടെ പ്രതികള്‍ ഭീഷണിയുടെ ആഴം കൂട്ടി. പലതവണകളായി 1,80,00,000 (ഒരു കോടി എണ്‍പത് ലക്ഷം) രൂപയാണ് വ്യവസായിയില്‍ നിന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. ഇതിനുപുറമെ, തൃപ്പൂണിത്തുറയില്‍ 1,20,00,000 (ഒരു കോടി ഇരുപത് ലക്ഷം) രൂപ വിലമതിക്കുന്ന ആഡംബര ഫ്‌ലാറ്റ് ഒന്നാം പ്രതി സ്വന്തം പേരില്‍ വാങ്ങിപ്പിച്ചു. തട്ടിപ്പ് അവിടെയും അവസാനിച്ചില്ല; 2024 ജൂണില്‍ തിരുവനന്തപുരം മലയിന്‍കീഴ് വില്ലേജില്‍ 1,30,00,000 (ഒരു കോടി മുപ്പത് ലക്ഷം) രൂപ വിലവരുന്ന 20 സെന്റ് സ്ഥലവും വ്യവസായിയെക്കൊണ്ട് പ്രതികള്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രമുഖ ജ്വല്ലറികളില്‍ നിന്ന് 45 പവന ഓളം സ്വര്‍ണാഭരണങ്ങളും സംഘം വാങ്ങി എടുത്തു.’ഭാര്യയെ സെക്‌സ് റാക്കറ്റിന് വില്‍ക്കും’; ക്രൂരമായ കൊലവിളികോടികളുടെ സ്വത്തും പണവും കൈക്കലാക്കിയിട്ടും പ്രതികളുടെ ആര്‍ത്തി അടങ്ങിയില്ല. വീണ്ടും കോടികള്‍ ആവശ്യപ്പെട്ട പ്രതികള്‍, പണം നല്‍കിയില്ലെങ്കില്‍ വ്യവസായിയുടെ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. വ്യവസായിയുടെ ഭാര്യയെ സെക്‌സ് റാക്കറ്റിന് വില്‍ക്കുമെന്ന ക്രൂരമായ ഭീഷണി കൂടി പ്രതികള്‍ മുഴക്കിയതോടെയാണ്, ജീവനും കുടുംബത്തിനും ഭീഷണിയായ സാഹചര്യത്തില്‍ വ്യവസായി വഞ്ചിയൂര്‍ പൊലീസിനെ സമീപിക്കാന്‍ തയാറായത്.സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ ബാങ്ക് ഇടപാടുകളും വസ്തുവകകളുടെ രജിസ്‌ട്രേഷന്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. തലസ്ഥാന നഗരി കേന്ദ്രീകരിച്ച് വന്‍കിട വ്യവസായികളെ ലക്ഷ്യമിട്ട് സമാനമായ മറ്റ് ഹണിട്രാപ്പുകള്‍ ഈ സംഘം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

