പാറക്കു നടുവിൽ ഒരു അമ്പലം

Spread the love

കല്ലുത്തിപ്പാറ ഗുരുവായൂർ – തൃശൂർ റൂട്ടിൽ ഗുരുവായൂരിൽ നിന്നും മൂന്നു കിലോമീറ്റർ കഴിഞ്ഞാൽ കണ്ടാണിശ്ശേരി എന്ന ഒരുപാട്‌ ഐതിഹ്യങ്ങളും മിത്തുകളും നിറഞ്ഞൊരു കല്ലുത്തിപ്പാറ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ പാറക്കു നടുവിൽ ഒരു അമ്പലമുണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്ത് തകർക്കപ്പെട്ട ഈ അമ്പലം ആകെ കാടു പിടിച്ചു കിടന്നിരുന്ന അവസ്ഥയിലായിരുന്നു. ഇടിഞ്ഞു വീണു കിടക്കുന്ന കൽതൂണുകളും ശില്പങ്ങളും ഒരു വന്യ സൌന്ദര്യം തന്നെ സൃഷ്ടിച്ചിരുന്നു. വിഷപാമ്പുകളും മറ്റു ജീവികളും ആയിരുന്നു നിറയെ താമസിച്ചിരുന്നത്. ഈയടുത്ത കാലത്താണ് ഇ അമ്പലത്തിനും ഇവിടുത്തെ ദൈവങ്ങൾക്കും മോക്ഷം കിട്ടിയത്. പാറക്കു മുകളിൽ ഒരു ചെറിയ കുളമുണ്ട്. ഏത് കൊടും വേനലിലും വറ്റാത്ത ഒരു കുളം. പഴമക്കാർ പറയാറുണ്ട്,ചുറ്റുപാടുള്ള കിണറുകളും കുളങ്ങളും വറ്റിയാലും ഇതിൽ നിറയെ വെള്ളമുണ്ടാകുമെന്ന്…

Leave a Reply

Your email address will not be published. Required fields are marked *