അമ്മയും കുഞ്ഞും ആശുപത്രിയിൽ വായനയുടെ പുതുവസന്തം.
കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും കരിയർ ഗൈഡൻസ് സെല്ലും ചേർന്ന് ആശുപത്രി യിൽ “അക്ഷര തണൽ” എന്ന പേരിൽ ഓപ്പൺ ലൈബ്രറി സ്ഥാപിച്ചു.
ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും വായനയിലൂടെ ആശ്വാസം പകരുകയാണ് ലക്ഷ്യം. കഥ, കവിത, നോവൽ, ആരോഗ്യം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി അൻപതോളം പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.
എൻ.എസ്.എസ് വളണ്ടിയർമാർ ശേഖരിച്ച പുസ്തകങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഭാവനകളുമാണ് ലൈബ്രറിയിൽ ഉള്ളത്. കൂടാതെ പൊതു ജനങ്ങൾക്കും അമ്മയും കുഞ്ഞും ആശുപത്രിയിൽ വരുന്നവരുടെ കുട്ടികളുടെ ജന്മദിനത്തിലും ഈ ഓപ്പൺ ലൈബ്രറിയിലേക്ക് ജന്മദിന സമ്മാനമായി പുസ്‌തകങ്ങൾ നൽകുകയും അവരവരുടെ പേരുവിവരങ്ങൾ പുസ്തകത്തിൽ എഴുതുകയും ചെയ്യാം. ആർക്കും പുസ്തകങ്ങൾ എടുത്ത് വായിക്കാം. വായിച്ച ശേഷം തിരികെ വെക്കുകയോ, സ്വന്തം കൈവശമുള്ള പുസ്തകങ്ങൾ ഇവിടെ നിക്ഷേപിക്കുകയോ ചെയ്യാം.
സ്‌കൂൾ പ്രിൻസിപ്പൽ പി എസ് അരുൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ ആരോഗ്യ വിഭാഗം സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് മുറിയനാവി അധ്യക്ഷത വഹിച്ചു . നഗരസഭ ചെയർമാൻ വി വി രമേശൻ ലൈബ്രറിയുടെ ഉദ്ഘാടനം ചെയ്തതോടൊപ്പം. വിദ്യാർത്ഥികൾ ശേഖരിച്ച പുസ്‌തകങ്ങൾ ഏറ്റുവാങ്ങി നഴ്സിംഗ് സൂപ്രണ്ട് ലതയ്ക്ക് കൈമാറി.
പി.ടി.എ പ്രസിഡൻ്റും വാർഡ് കൗൺസിലറുമായ എൻ ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ചന്ദ്രൻ മാഷ് , കെ ഗീത, ഹെഡ്മാസ്റ്റർ എം ഗിരീശൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു,, കരിയർ മാസ്റ്റർ പി. സമീർ സിദ്ദീഖി , നഴ്സിംഗ് സൂപ്രണ്ട് ലത, ഹെൽത്ത് ഇൻസ്പെക്ടർ മുരളി, സീനിയർ അസിസ്‌റ്റൻ്റ് സി ശാരദ, മദർ പി റ്റി എ പ്രസിഡൻ്റ് എൽ സുലൈഖ, വി എച്ച് എസ് ഇ പയ്യന്നൂർ മേഖല ഓഫീസ് സീനിയർ ക്ലാർക്ക് വി പി സിന്ധു , സി എം പ്രജീഷ് , എസ് സനിത, സിന്ധു പി രാമൻ വിദ്യാർത്ഥികൾ, ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഹമ്മദ് സി യുടെ ജന്മദിന സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകി.
“പുസ്തകം വായിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കും. ആശുപത്രി പോലൊരിടത്ത് ഇത് വലിയ ആശ്വാസമാകും” എന്ന് നഗരസഭ ചെയർമാൻ വി വി രമേശൻ അഭിപ്രായപ്പെട്ടു.
ഫോട്ടോ ക്യാപ്ഷൻ
നഗരസഭ ആരോഗ്യ വിഭാഗം സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് മുറിയനാവി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർമാൻ വി വി രമേശൻ ലൈബ്രറിയുടെ ഉദ്ഘാടനവും വിദ്യാർത്ഥികൾ ശേഖരിച്ച പുസ്‌തകങ്ങൾ ഏറ്റുവാങ്ങി നഴ്സിംഗ് സൂപ്രണ്ട് ലതയ്ക്ക് കൈമാറി.

