പിഎംശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറുക :

Spread the love

പിഡിപി സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും

നീക്കത്തെ ചെറുക്കുക തിരുവനന്തപുരം : പിഎംശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറുക, സർവകലാശാലകളെ കാവിവൽക്കരിക്കുന്ന ഗവർണറുടെ സംഘപരിവാർ നോമിനികളെ പദവികളിൽ പ്രതിഷ്ഠിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പിഡിപി നേതൃത്വത്തിൽ ജൂൺ 29 തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെ ഇരും കയ്യും നീട്ടി സ്വീകരിക്കാനുള്ള സർക്കാർ നീക്കം കേരളത്തിൻ്റെ മതനിരപേക്ഷതക്ക് അപകടകരമായ ഭീഷണി ഉയർത്തുന്നതാണ്. പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കില്ല എന്ന് ജനങ്ങൾക്ക് വാക്ക് കൊടുത്ത് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിൻ്റെ തിടുക്കത്തിലുള്ള നിലപാട് മാറ്റം ജനങ്ങളോടുള്ള വഞ്ചനയും തെരഞ്ഞെടുപ്പിൽ ജയിക്കാൻ സംഘ്പരിവാറുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രത്യുപകാരവുമാണെന്ന് നേതാക്കൾ പറഞ്ഞു.

ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കി സമാന്തര ഭരണം നടത്താനാണ് ഗവർണർ ശ്രമിക്കുന്നത്. സർവകലാശാലകളെ യഥേഷ്ടം നിയന്ത്രിക്കുന്ന ഗവർണറുടെ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഇത് അനുവദിച്ച് കൊടുത്താൽ സംസ്ഥാനത്തിന്റെ ജനാധിപത്യ അവകാശത്തിന് മേൽ കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിച്ച് പിടിമുറുക്കും. വൈസ് ചാൻസലർമാരുടെ നിയമനം, സെനറ്റ് അംഗങ്ങളുടെ തെരഞ്ഞുപ്പ്, അധ്യാപക നിയമനത്തിലൊക്കെ സംഘപരിവാർ നോമിനികളെയാണ് പരിഗണിക്കുന്നത്.

സംസ്ഥാന സർക്കാരും സുപ്രധാന പദവികളിലേക്ക് സംഘപരിവാർ സഹയാത്രികരെ നിയമിച്ച് കാവിവൽക്കരണത്തിന് ഒത്താശ്ശ ചെയ്തുകൊടുക്കുകയാണ്. മുഖ്യമന്ത്രി വിഡി സതീശൻ സംഘപരിവാറുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം പരസ്യമാക്കപ്പെടുന്ന നിലയിലാണ് സർവ്വ മേഖലകളിലും ആർ എസ് എസ് പിടിമുറുക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. സർക്കാർ തയ്യാറാകണമെന്നും പിഎംശ്രീ പദ്ധതിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ സമിതി സംസ്ഥാനത്തിന്റെ സാമ്പത്തീക താല്പര്യങ്ങളേക്കാൾ വാർത്താസമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, സെക്രട്ടറിയേറ്റ് അംഗങ്ങളായ മതനിരപേക്ഷതക്ക് മുൻഗണന നൽകണമെന്നും പദ്ധതി ഉപേക്ഷിക്കാൻ നടയറ ജബ്ബാർ, പ്രസിഡന്റ് അഷറഫ് നഗരൂർ ഇങ്ങിയവർ പങ്കെടുത്തു ജില്ലാ സെറി വർക്കല

Leave a Reply

Your email address will not be published. Required fields are marked *