വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ
നെയ്യാറ്റിൻകര : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ. പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടിൽ അജിൻ (29) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്ത് വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.ചെടികൾ പ്രതി പരിപാലിച്ചുവരികയായിരുന്നുവെന്നാണ് എക്സൈസ് അധികൃതരുടെ കണ്ടെത്തൽ.സംഭവത്തിൽ പ്രതിക്കെതിരെ അബ്കാരി നിയമവും പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, വിപണന ബന്ധങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. പ്രതിക്ക് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നതായി സൂചന.

