കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
കൊല്ലം : കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസിലെ മുഖ്യ പ്രതി ആലുവ അതുലിനെയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതുൽ സഞ്ചരിച്ച കാറിനെ ഇന്നോവ കാർ കൊണ്ട് ഓടയിൽ ഇടിച്ചിട്ട് കാർ വെട്ടിപ്പൊളിച്ചാണ് അതുലിനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘം വന്ന കാർ മഹാരാഷ്ട്ര രജിസ്റ്ററഷൻ വാഹനമായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുകയാണ്.

