chooseനെയ്യാറ്റിൻകര : ലഹരി അടിമപ്പെട്ട് അപകടരീതിയിൽ ട്രൂവീലർ ഓടിച്ച് 108 ആംബുലൻസിന് സൈഡ് കൊടുക്കാതെ വന്ന പ്രതികളെ നെയ്യാറ്റിൻകര പോലീസ് പിടികൂടി .
chooseനെയ്യാറ്റിൻകര : ലഹരി അടിമപ്പെട്ട് അപകടരീതിയിൽ ട്രൂവീലർ ഓടിച്ച് 108 ആംബുലൻസിന് സൈഡ് കൊടുക്കാതെ വന്ന പ്രതികളെ നെയ്യാറ്റിൻകര പോലീസ് പിടികൂടി . മാരായമുട്ടം കാവിൻപുറത്ത് വീട്ടിൽ ജിത്തു (26) പുന്നക്കാട് തെങ്ങുവിളാകത്ത് പുത്തൻവീട്ടിൽ വിഘ്നേഷ് (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിങ്കാഴ്ച 5.30 ന് നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷൻ സമീപമാണ് സംഭവം നടന്നത്. ലഹരി മരുന്ന് ഉപയോഗിച്ച് ഹെൽമറ്റ് പോലും ധരിക്കാതെ അമിതവേഗതയിൽ അപകടരീതിയിൽ വാഹനം ഓടിച്ച് 108 ആംബുലൻസിന് സൈഡ് കൊടുക്കാതെ ടൂവീലർ ഓടിച്ച് വന്ന് പെട്രോളിങ് നിന്ന പോലീസ് ജീപ്പിൻ്റെ പുറകിൽ പ്രതികൾ ഇടിക്കുകയും. തുടർന്ന് വാഹനം പുറകിലോട്ട് എടുത്ത് രക്ഷപ്പെടുവാൻ ശ്രമിച്ച പ്രതികളെ ഡ്യൂട്ടിലുണ്ടായിരുന്ന സിപിഒ അജിത്ത് നിധിൻ എന്നിവർ ചേർന്ന് തടഞ്ഞു നിർത്തി. തുടർന്ന് പ്രതികൾ നീ ആരാടാ ഞങ്ങളെ തടഞ്ഞു നിർത്തായെന്ന് ചോദിച്ച് സിപിഒ നിധിനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് സംഭവസ്ഥലത്ത് സിഐ പ്രകാശ് , എസ്ഐ അനീഷ് , എന്നിവരുടെ നേതൃത്വത്തിലുള്ള കൂടുതൽ പോലീസ് സംഘം എത്തിയാണ് പ്രതികളെ കീഴടക്കിയത്. നിലവിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

