ചോറിനും കപ്പയ്ക്കും എന്നുവേണ്ട എന്തിനൊപ്പവും കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മത്തി
ചോറിനും കപ്പയ്ക്കും എന്നുവേണ്ട എന്തിനൊപ്പവും കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മത്തി. കേരളത്തില്‍ ധാരാളമായി കിട്ടുന്ന മത്തി അഥവാ ചാള നല്‍കുന്ന ആരോഗ്യഗുണങ്ങൾ ഏറെയാണ്. മത്തിയുടെ അത്ഭുതപ്പെടുത്തുന്ന ചില ഗുണങ്ങള്‍ അറിയാം…മറൈന്‍ ഓമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ് മത്തി. മത്തി കഴിക്കുന്നത് ധമനികളിലും മറ്റും ബ്ലോക്കുകള്‍ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയുന്നു. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ള മത്തി കഴിയ്ക്കുന്നത് രോഗങ്ങളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.ഒമേഗ-3 ഫാറ്റി ആസിഡ് മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. മത്തിയിലടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.ധാരാളം പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ മത്തി ശീലമാക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും അതുവഴി ടൈപ്പ്-2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.മത്തിയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.