മൈസൂരു നിവാസികളെ ഭീതിയിലാക്കിയ കൊലയാളി പുലി ഒടുവില്‍ വലയിലായി
മൈസൂരു: മൈസൂരു നിവാസികളെ ഭീതിയിലാക്കിയ കൊലയാളി പുലി ഒടുവില്‍ വലയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് ഇന്നലെ രാത്രി വനംവകുപ്പിന്റെ പിടിയിലായത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം നരസിപുരയില്‍ 11 വയസ്സുകാരനെ പുലി കൊലപ്പെടുത്തിയിരുന്നു. അത് സ്ഥലത്താണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു.