ഓണകാലത്ത് സഹായഹസ്തവുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണും, മണ്ണീറ ഓർത്തഡോക്സ് യുവജന പ്രസ്ഥനവും

Spread the love

തണ്ണിത്തോട്: ഓണകാലത്ത് മാതൃകയായി കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണും, മണ്ണീറ മാർ പീല ക്സിനോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനവും. “കാടിൻ്റെ മക്കൾക്ക് ഒരു കൈത്താങ്ങ്” എന്ന പദ്ധതിയിലൂടെ കിറ്റുകളും വസ്ത്രങ്ങളും നൽകുന്നു. കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ പ്രദേശത്ത് കഴിഞ്ഞ നാളുകളിൽ ആരോഗ്യ, സമൂഹൃ മേഖലയിലും, സഹായ പദ്ധതികളിലൂടെയും മുന്നേറുന്ന പ്രസ്ഥനമാണ്.മണ്ണീറ മാർ പീലക്സിനോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനവും,തണ്ണിത്തോട് സോണും ഓണകാലത്ത് അഘോഷങ്ങൾ മാറ്റിവെച്ച തുകയും, വിദേശത്തും, സ്വദേശത്തും ഉള്ള അളുകളുടെ സഹായങ്ങൾ കൊണ്ടാണ് അഹാരസാധനങ്ങൾ അടങ്ങിയ കിറ്റുകളും, വസ്ത്രങ്ങളും തയ്യാറാകുന്നത്. സെപ്റ്റംബർ 17 ചൊവ്വഴ്ച്ച പത്തനംതിട്ട ജില്ലയിലെ ളാഹ പ്രദേശത്ത് ഓണസമ്മാനമായി കിറ്റുകൾ കൈമാറുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തതായും എല്ലാം മാസങ്ങളിലും വിവിധ സംഘടനകളുമായി സഹകരിച്ചും, സുമസ്സുകളുടെ സഹായത്തോടെയും, അർഹരായവർക്ക് സഹായങ്ങളും കിറ്റുകളും നൽകും എന്ന് കെസിസി തണ്ണിത്തോട് സോൺ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *