പ്രിയങ്കയുടെ സ്ഥാനാർഥി പ്രഖ്യാപനം വയനാട്ടിലെ ജനങ്ങളോടുള്ള നീതികേടെന്ന് സിപിഐ നേതാവ് ആനി രാജ

Spread the love

പ്രിയങ്കയുടെ സ്ഥാനാർഥി പ്രഖ്യാപനം വയനാട്ടിലെ ജനങ്ങളോടുള്ള നീതികേടെന്ന് സിപിഐ നേതാവ് ആനി രാജ. ഇത് രാഹുൽ ഗാന്ധി പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. ഇക്കാര്യം ജനങ്ങളോട് നേരത്തെ പറയാമായിരുന്നുരണ്ട് മണ്ഡലങ്ങളിൽ ഒന്നേ നിലനിർത്താവൂ എന്നാണ് നിയമം. അതുപ്രകാരം രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി. എന്നാൽ രണ്ടാമതൊരു സീറ്റിൽ കൂടി മത്സരിക്കാനുള്ള തീരുമാനം രാഹുൽ പെട്ടെന്നെടുത്ത ഒന്നല്ല.ഇത് വയനാട്ടിലെ ജനങ്ങളെ അറിയിക്കാമായിരുന്നു. ഇന്നുവരെ യുഡിഎഫ് സ്ഥാനാർഥികൾക്ക് നൽകാത്ത ഭൂരിപക്ഷം നൽകിയാണ് വയനാട് രാഹുലിനെ ജയിപ്പിച്ച് വിട്ടത്. അവരോടുള്ള നീതികേടാണിതെന്നും ആനി രാജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *