അറസ്റ്റ് ചെയ്താല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ താന്‍ അകത്താക്കുമെന്ന് സാബു എം ജേക്കബ്
കൊച്ചി: തന്നെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ താന്‍ അകത്താക്കുമെന്ന് സാബു എം ജേക്കബ്. അതിനുള്ള ആറ്റം ബോംബ് തന്റെ കൈവശമുണ്ട്. പല കേസുകളില്‍ പെടുത്തി തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.ബിജെപിക്കാരന്‍ സീറ്റ് ഓഫര്‍ ചെയ്താല്‍ അത് കണ്ട് ചാടുന്നവന്‍ അല്ല സാബു ജേക്കബ്ബ്. കെ സുരേന്ദ്രനേ ജീവിതത്തില്‍ ഇന്നേ വരെ നേരില്‍ കണ്ടിട്ടില്ല. തനിക്ക് ബിജെപിയുടെയോ സിപിഐഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ സീറ്റ് കിട്ടാന്‍ ഒരു പ്രയാസവുമില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സിപിഐഎം നേതാക്കള്‍ വീട്ടില്‍ വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവര്‍ 5 സീറ്റുകള്‍ ഓഫര്‍ ചെയ്തിരുന്നു. പി രാജീവും സിപിഐഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ അഞ്ചു തവണ വീട്ടില്‍ വന്ന് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇല്ല എന്ന് അവര്‍ പറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടാമെന്നും സാബു ജേക്കബ്ബ് വെല്ലുവിളിച്ചു.പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രക്കും താനും പോയിട്ടുണ്ട്. വിദേശത്തു ചികിത്സയില്‍ കിടന്നപ്പോള്‍ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു. അതിന്റെ നന്ദി പിണറായി വിജയന്‍ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.