കാട്ടാന ആക്രമണം: പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്താല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് മാനന്തവാടി ബിഷപ്പ്
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ അജീഷ് കൊല്ലപ്പെട്ടതിനെ തുടർന്ന് മാനന്തവാടിയിൽ ഉണ്ടായ സമരത്തിന്റെ പേരിൽ കർഷകർക്കെതിരെ കേസെടുക്കാനാണ് പൊലീസ് നീക്കമെങ്കിൽ അതിനെതിരായ ശക്തമായ പ്രതികരണം ഉയർന്നു വരുമെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം. കേസ് എടുക്കാതിരിക്കാനുള്ള വിവേകം പൊലീസ് കാണിക്കുമെന്നാണ് പ്രതീക്ഷ.വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ സമാനമായ പ്രക്ഷോഭങ്ങൾ ഇനിയും കാണേണ്ടി വരുമെന്നും ബിഷപ്പ് പറഞ്ഞു.വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവം നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുവാന്‍ ടി.സിദ്ദിഖ് എംഎല്‍എ നോട്ടീസ് നല്‍കും. കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ പടമല സെന്റ് അല്‍ഫോണ്‍സ പള്ളിയില്‍ നടന്നു.