കണ്ണൂർ നഗരത്തിൽ വിവിധ സ്ഥാപനങ്ങളിൽ തുടർച്ചയായ മോഷണം
കണ്ണൂർ : കണ്ണൂർ നഗരത്തിൽ വിവിധ സ്ഥാപനങ്ങളിൽ തുടർച്ചയായ മോഷണം. തെക്കീബസാറിനടുത്ത മക്കാനി പളിയിലും സമീപത്തെ റാഫിയുടെ ഉടമസ്ഥതയിലുള എസെഡ് ഹോട്ട് ആൻഡ് കൂൾ എന്ന സ്ഥാപനത്തിലുമാണ് മോഷ്ടാക്കൾ കയറിയത്. മക്കാനി പളിയിലെ ഒരു ഭണ്ഡാരത്തിന്റെ പൂട്ട് പൊട്ടിച്ചാണ് മോഷണം നടത്തിയത്. രണ്ടു ദിവസം മുന്നേ ഭണ്ഡാരത്തിലെ പണം എണ്ണി കണക്കെടുത്തിരുന്നു. അതുകൊണ്ട് കൂടുതൽ പണം നഷ്ടമായില്ല.മറ്റൊരു ഭണ്ഡാരം കുത്തി തുറക്കാനും ശ്രമം നടത്തിയിരുന്നു. തൊട്ടടുത്ത കടയുടെ പുറത്തുള നെറ്റ് മോഷ്ടാവ് പൊട്ടിച്ച നിലയിലാണ്. തുടർന്ന് അകത്ത് കയറിയ മോഷ്ടാവ് ചില്ലറ പൈസ ഒഴികെയുള്ല 3000 ത്തോളം രൂപ എടുത്താണ് സ്ഥലം വിട്ടത്. ടൗൺ പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കണ്ണോത്തുംചാലിലും താണ മുഴത്തടത്തും വീടുകളിൽ കയറിയ മോഷ്ടാക്കൾ സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ കവർന്നിരുന്നു.