രാജ്യത്തെ വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടിക പുറത്ത്

Spread the love

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മധുര. സ്വച്ഛ് സർവേക്ഷൻ 2025 റിപ്പോർട്ട് പ്രകാരമാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ നഗരമായി മധുരയെ തെരഞ്ഞെടുത്തത്. 4,823 പോയിന്റ് നേടിയാണ് മധുര ഒന്നാമതെത്തിയത്.പട്ടികയിൽ ചെന്നൈ മൂന്നാം സ്ഥാനത്തും (6,822 പോയിന്റ്), ബംഗളൂരു അഞ്ചാം സ്ഥാനത്തുമാണ് (6,842 പോയിന്റ്). ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങൾ ആദ്യ പത്തിൽ ഇടം നേടിയതോടെ നഗരനിർമാണത്തിലും മാലിന്യനിർമാർജനത്തിലും അടിസ്ഥാനപരമായ വീഴ്ചകൾ വ്യക്തമാകുന്നുവെന്നതാണ് റിപ്പോർട്ടിന്റെ സൂചന.തലസ്ഥാനമായ ഡൽഹിയും വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്തുണ്ട്. അതേസമയം ഗ്രേറ്റർ മുംബൈ എട്ടാം സ്ഥാനത്താണ്.മികച്ച പത്ത് വൃത്തിയില്ലാത്ത നഗരങ്ങൾ:മധുരൈ – 4,823ലുധിയാന – 5,272ചെന്നൈ – 6,822റാഞ്ചി – 6,835ബംഗളൂരു – 6,842ധൻബാദ് – 7,196ഫരീദാബാദ് – 7,329ഗ്രേറ്റർ മുംബൈ – 7,419ശ്രീനഗർ – 7,488ഡൽഹി – 7,920മാലിന്യ സംസ്കരണം, പൊതുശുചിത്വം, പൗരപങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയ്യാറാക്കിയത്. നഗര വികസനത്തിന്റെ അസൂത്രിത വളർച്ച, മാലിന്യ നിർമാർജനത്തിലെ അനാരോഗ്യകരമായ രീതികൾ, കൂടാതെ പൗരന്മാരുടെ അവഗണന എന്നിവയാണ് ഈ നഗരങ്ങളെ വൃത്തിഹീനതയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *